Share this Article
image
വാടാനപ്പള്ളിയില്‍ കഞ്ചാവ് വേട്ട; മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍

Cannabis poaching in Vatanapally; A native of Maharashtra was arrested

തൃശൂർ വാടാനപ്പള്ളിയിൽ കഞ്ചാവ് വേട്ട.ചിലങ്ക സെൻ്ററിൽ നിന്നും പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവിനെ തൃശ്ശൂർ റൂറൽ ജില്ലാ  ഡൻസാഫ് ടീമും വാടാനപ്പിള്ളി പോലിസും ചേർന്ന് പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ സയ്യിദ് ഇർഫാൻ ആണ് പിടിയിലായത്.

പ്രത്യേക പോലീസ് സംഘം ആണ്  അറസ്റ്റ് ചെയ്തത്.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക്  രഹസ്യ വിവരം ലഭിച്ചിരുന്നു.  തുടർന്ന്  തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘം  നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. തീരദേശ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. 

കഞ്ചാവ് കൈ മാറുന്നതിന്നായി കാത്തു നിൽക്കുന്ന സമയത്താണ് ഇയാൾ പോലിസിൻ്റെ പിടിയിലായത് . പ്രതി ആർക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ആരൊക്കെയാണ് ഇതിൻ്റെ ഉപഭോക്താക്കൾ എന്നും പോലിസ് അന്വേഷിച്ചു വരികയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ IPS ൻ്റെ നിർദേശ പ്രകാരം തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. മുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വാടാനപ്പള്ളി പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories