Share this Article
കൊച്ചി കോർപ്പറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സംസ്ഥാന വിവരാവകാശ കമ്മീഷണർ പിഴ ചുമത്തി
Kochi Corporation Assistant Executive Engineer has been fined

കൊച്ചി കോർപ്പറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ജി.സുരേഷിന് സംസ്ഥാന വിവരാവകാശ കമ്മീഷണർ പിഴ ചുമത്തി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് മാലിന്യം കൊണ്ട് പോയ വാഹനത്തിന്റെ എണ്ണവും വാഹനത്തിന്റെ അറ്റകുറ്റ പണികർക്കായി ചിലവഴിച്ച തുകയുടെ കണക്കും വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് വിവരാകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ പരാതിയിലാണ് നടപടി. വിവരാവകാശ കമ്മീഷന്റെ സിറ്റിംഗിലാണ് അയ്യായിരം രൂപ പിഴ ചുമത്താൻ ഉത്തരവിട്ടത്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories