Share this Article
കാഞ്ഞിരപ്പൊയിലിൽ മഹാശിലാ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന പാദമുദ്രകളും മനുഷ്യ രൂപവും കണ്ടെത്തി
Footprints and Human Figure

കാസറഗോഡ്,കാഞ്ഞിരപ്പൊയിലിൽ മഹാശിലാ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന  പാദമുദ്രകളും മനുഷ്യ രൂപവും കണ്ടെത്തി. പ്രാദേശിക ചരിത്രന്വേഷകർ നടത്തിയ പരിശോധനയിലാണ്  അടയാളപ്പെടുത്തലുകൾ കണ്ടെത്തിയത്. ഈ ഭാഗത്ത് കൂടുതൽ പരിശോധനകൾ നടത്തി ചരിത്രശേഷിപ്പുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ.

കാഞ്ഞിരപ്പൊയിലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മഹാശിലാ കാലഘട്ടത്തിൽ നിർമ്മിച്ചതെന്ന് കരുതുന്ന, പാറയിൽ കൊത്തിയെടുത്ത ചവിട്ടടയാളങ്ങൾ കണ്ടെത്തിയത്.

ഇരുപത്തിനാല് ജോഡി കാൽപാദങ്ങളും ഒരു മനുഷ്യ രൂപവുമാണ് പാറയിൽ ഇരുമ്പായുധങ്ങൾ കൊണ്ട് കൊറിയിട്ട നിലയിലുള്ളത്. ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ഇഞ്ച് നീളത്തിലുള്ളതാണ് കാൽപാദങ്ങൾ  പാദങ്ങൾ അവസാനിക്കുന്നിടത്ത് ഒരു മനുഷ്യ രൂപവും കൊത്തി വച്ചിട്ടുണ്ട്.

മനുഷ്യരൂപത്തിൻ്റെ ചുറ്റിലുമായി വൃത്താകൃതിയിലുള്ള നാല് കുഴികളും കാണപ്പെടുന്നുണ്ട്. സമാനമായ ശിലാ ചിത്രങ്ങൾ ഉഡുപ്പി ജില്ലയിലെ അവലക്കിപ്പാറയിൽ വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയിട്ടുണ്ട്.  കോതോട്ടുപാറയിൽ തോരണത്തിൻ്റെ ആകൃതിയിലുള്ള ശിലാ ചിത്രവും.

കാസർഗോഡ് ജില്ലയിലെ  വലിയ പാറയിലെ തോരണങ്ങളും ബങ്കളം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപത്ത് കാണപ്പെടുന്ന പായുന്ന പുലിയുടെ രൂപവും ചീമേനി അരിയിട്ട പാറയിലെ രണ്ട് മനുഷ്യ രൂപങ്ങളും കാളകളുടേയും മറ്റു മൃഗങ്ങളുടേയും രൂപങ്ങളും കണ്ണൂർ ജില്ലയിലെ ഏറ്റുകുടുക്കയിലുള്ള കാളകളുടെ രൂപവും വയനാട് ജില്ലയിലെ ഇടക്കൽ ഗുഹയിൽ കാണപ്പെടുന്ന രൂപങ്ങളുമാണ് ഉത്തര കേരളത്തിൽ നിന്ന് മുൻ കാലങ്ങളിൽ കണ്ടെത്തിയിട്ടുള്ള മഹാശിലാ കാലഘട്ടത്തിലേതെന്നു കരുതുന്ന ശിലാ ചിത്രങ്ങൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories