Share this Article
അവധിക്കച്ചവടത്തിന്റെ പേരില്‍ ഏലക്ക വാങ്ങി കര്‍ഷകരെ വഞ്ചിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ
Defendants

അവധിക്കച്ചവടത്തിന്റെ പേരില്‍ ഏലക്ക വാങ്ങി കര്‍ഷകരെ വഞ്ചിച്ച കേസില്‍ ക്രൈം ബ്രാഞ്ച് രണ്ടുപേരെ അറസ്റ്റു ചെയ്തു. ഇടുക്കി അടിമാലി സ്വദേശികളായ അബ്ദുല്‍സലാം, സന്തോഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്.കേസിലെ ഒന്നാം പ്രതി പാലക്കാട് സ്വദേശി  മുഹമ്മദ് നസീറിനെ നേരത്തേ അടിമാലി പോലീസ് അറസ്റ്റു ചെയ്തിരുന്നു.

അവധിക്കച്ചവടത്തിന്റെ പേരില്‍ ഏലക്ക വാങ്ങി കര്‍ഷകരെ വഞ്ചിച്ച കേസിലാണ് ക്രൈം ബ്രാഞ്ച് രണ്ടുപേരെ അറസ്റ്റു ചെയ്തത്. അടിമാലി സ്വദേശികളായ അബ്ദുല്‍സലാം, സന്തോഷ് കുമാര്‍ എന്നിവരെ  ഇടുക്കി ക്രൈം ബ്രാഞ്ച് ഡി വൈ.എസ്.പി. ടി. ബി.വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്.

കേസിലെ ഒന്നാം പ്രതി പാലക്കാട് സ്വദേശി  മുഹമ്മദ് നസീറിനെ നേരത്തേ അടിമാലി പോലീസ് അറസ്റ്റു ചെയ്തിരുന്നു.ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. ഒന്നാം പ്രതിയെ ചോദ്യംചെയ്തപ്പോഴാണ് രണ്ടുപ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചത്. അടിമാലിയില്‍ എന്‍.ഗ്രീന്‍ എന്ന പേരില്‍ മുഹമ്മദ് നസീര്‍ കമ്പനി രൂപവത്കരിക്കുകയും ആറ് മാസത്തെ അവധിക്ക് ഏലക്ക നല്‍കിയാല്‍ നിലവിലെ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിത്തുക നല്‍കാമെന്ന് കര്‍ഷകരെ പറഞ്ഞു വിശ്വസിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ ഏലക്ക ഇയാള്‍ കര്‍ഷകരില്‍നിന്നും വാങ്ങി .

പിന്നീട് മുഹമ്മദ് നസീര്‍ കര്‍ഷകര്‍ക്ക് തുക നല്‍കാതെ മുങ്ങി. 31 കേസുകള്‍ ഇയാള്‍ക്കെതിരേ രണ്ട് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ചെയ്തു.കൂ ടുതല്‍ കര്‍ഷകര്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലായതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.കഴിഞ്ഞ ആഴ്ച്ചയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories