Share this Article
image
അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തില്‍പ്പെട്ട 3 പേരെ പിടികൂടി
Defendants

കേരളത്തിലും കർണാടകയിലും വന്‍ കവര്‍ച്ച നടത്തുന്ന   അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തില്‍പ്പെട്ട 3 പേരെ പേരെ പിടികൂടി, രഹസ്യവിവരത്തേ തുടന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളന്മാരെ പിടികൂടാനായത്. കവർച്ചക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും പോലീസ് കണ്ടെടുത്തു.

കേരളത്തിൽ വൻ കവർച്ച ആസൂത്രണം ചെയ്തെത്തിയ സംഘത്തിൽ പെട്ടവരാണ്  പോലീസിന്റെ പിടിയിലായത്.മഞ്ചേശ്വരം മജീര്‍പള്ളയില്‍ വെച്ച് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ, നമ്പര്‍ പ്ലെയ്റ്റ് പ്രദര്‍ശിപ്പിക്കാത്ത സ്വിഫ്റ്റ്കാര്‍ പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.

കാറിൽ ഉണ്ടായിരുന്ന നാല് പേർ   നാട്ടുകാരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു,വീണ് പരിക്കേറ്റവരെ നാട്ടുകാര്‍ തടഞ്ഞ് വെക്കുകയായിരുന്നു പിന്നീട് ഇവരെ പോലീസിന് കൈമാറി. കര്‍ണാടക കോടി ഉള്ളാല്‍ സ്വദേശി മുഹമ്മദ് ഫൈസല്‍, തുംകൂര്‍ മേലേക്കോട്ടെ സ്വദേശി സയ്യിദ് അമാന്‍,കർണാടകയിലും കേരളത്തിലും പല മോഷണങ്ങളും നടത്തിയ സംഘത്തിലെ പ്രധാനിയായ  ഇബ്രാഹിം കലന്തറും പിടിയിലായി.

കാസര്‍കോട് മാന്യ, അയ്യപ്പഭജന മന്ദിരത്തില്‍ നടന്ന കവര്‍ച്ചാ കേസില്‍ പ്രതിയാണിയാണ് കലണ്ടർ . ആറു ലക്ഷം രൂപ വില മതിക്കുന്ന വെള്ളിയില്‍ തീര്‍ത്ത വിഗ്രഹവും വെള്ളി ദുദ്രാക്ഷമാലയും പണവുമാണ് കഴിഞ്ഞ ദിവസവും കവര്‍ച്ച ചെയ്തത് .

കവര്‍ച്ച സംഘം സഞ്ചരിച്ച കാറില്‍ നിന്നും ഗാസ് കട്ടര്‍, ഓക്സിജന്‍ സിണ്ടര്‍, ഗാസ് സിലിണ്ടര്‍, ഡ്രില്ലിങ് മെഷീന്‍,  വടിവാളുകള്‍, കൊടുവാളുകള്‍, കൊത്തുളികള്‍  എന്നിവയ്ക്ക് പുറമെ കയ്യുറകള്‍, മങ്കി കാപ്പുകള്‍, എന്നിവയും കണ്ടെടുത്തു. 

കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ ആരാധനാലയങ്ങളിൽ   വ്യാപകമായ കവർച്ചയാണ് റിപ്പോർട്ട് ചെയ്തത്. മുഖ്യപ്രതികളെ കണ്ടെത്താനായത് പോലീസിനെ സംബന്ധിച്ച് ആശ്വാസമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories