Share this Article
ഇഴജന്തുക്കളുടെ താവളമായി 'നഗര വനം';കാടുകള്‍ വെട്ടിത്തെളിക്കണമെന്ന് നാട്ടുകാര്‍
'nagara vanam'

ഇഴജെന്തുക്കളുടെ താവളം ആയിരിക്കുകയാണ്  തൃശൂർ വടക്കാഞ്ചേരിയിലെ  ''നഗര വനം''... ഓട്ടുപാറ ജംഗ്ഷനിലാണ് വനം വകുപ്പിൻ്റെ 10 സെൻ്റോളം സ്ഥലത്ത് നഗര വനമെന്ന പേരിൽ പാമ്പുകളുടെയും ഉടുമ്പുകളുടെയും ഈ താവളമുള്ളത്.

സ്ഥിരമായി ഇതിനകത്തുനിന്ന് ഉഗ്രവിഷമുള്ള പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തിറങ്ങി കാൽ നടയാത്രികർക്ക് ഭീഷണിയുണ്ടാക്കുന്നുണ്ടെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്..

ആദ്യകാലങ്ങളിൽ വനം വകുപ്പ് ജീവനക്കാരെത്തി നഗര വനത്തിലെ പൊന്തക്കാടുകൾ വെട്ടി വൃത്തിയാക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത്തരം പ്രവർത്തികൾ നടക്കുന്നില്ലെന്നും,  കാടും പടലവും കയറി ക്ഷുദ്രജീവി സങ്കേതമായി  നഗര വനം മാറിയെന്നും നാട്ടുകാർ പറയുന്നു.

അടിയന്തിരമായി നഗര വനത്തിലെ അടിക്കാടുകളും മറ്റും വെട്ടി വൃത്തിയാക്കി പൊതുജനങ്ങൾക്ക് ഇഴജെന്തുക്കളുടെ ഭീഷണിയില്ലാത്തയിടമാക്കി  നഗര വനത്തെ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories