മനവും മാനവും നിറച്ച് പൂരം വെടിക്കെട്ട്. പുലര്‍ച്ചെ 4.31ന് തിരുവമ്പാടിയും പിന്നാലെ 5.11ന് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തി. വെടിക്കെട്ട് കാണാന്‍ തടിച്ചു കൂടിയ ജനാവലിക്ക് മുന്നില്‍ ആകാശം വര്‍ണ്ണങ്ങളാല്‍ നിറഞ്ഞു.തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയിറങ്ങും തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും