ഇടുക്കി മറയൂര്‍ ചന്ദന റിസര്‍വില്‍ നിന്നും ചന്ദനമരം വെട്ടി കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. കാന്തല്ലൂര്‍ സ്വദേശികളായ പെരടിപള്ളത്ത് ശക്തിവേല്‍, ഒള്ളവയില്‍ കുടിയിലെ മയില്‍സ്വാമി, പാല്‍രാജ് എന്നിവരാണ് പിടിയിലായത്. ചന്ദനമരം തമിഴ്‌നാട്ടിലേക്ക് കടത്താനായിരുന്നു ശ്രമം.
തമിഴ്‌നാട് അമരാവതി റെയിഞ്ച് ഓഫിസര്‍ ഉള്‍പ്പെടെയുള്ള വനപാലകര്‍ സംഘമാണ് പ്രതികളെ പിടികൂടിയത്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് അമരാവതി വനമേഖലയില്‍ അരുളിപ്പാറ ഭാഗത്ത് മൂന്നുപേര്‍ തലചുമടായി ചന്ദനം കൊണ്ടുപോകുന്നത് ശ്രദ്ധയിപ്പെട്ടത്. തുടര്‍ന്ന് വനപാലയസംഘം ഇവരെ പിടികൂടുകയായിരുന്നു.
കാന്തല്ലൂര്‍ സ്വദേശികളായ പെരടിപള്ളത്ത് ശക്തിവേല്‍, ഒള്ളവയില്‍ കുടിയിലെ മയില്‍സ്വാമി, പാല്‍രാജ് എന്നിവരാണ് ചന്ദനം കടത്താന്‍ ശ്രമിച്ചത്. ഇവരില്‍നിന്ന് 13 കിലോ തൂക്കം വരുന്ന ചന്ദന കഷ്ണങ്ങളും മുറിക്കാന്‍ ഉപയോഗിച്ച് വാളും കത്തിയും കണ്ടെടുത്തു. ചന്ദനമരം മുറിച്ചത് മറയൂര്‍ ചന്ദന റിസര്‍വില്‍ നിന്നാണോ അതോ തമിഴ്‌നാട് വനമേഖലില്‍ നിന്നാണ് എന്നുള്ളതില്‍ വ്യക്തത നരുത്താനായി അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉദുമല്‍പേട്ട കോടതിയില്‍ ഹാജരാക്കി.