ആറാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ. ഇന്ന് എവിടെ നിന്ന് എവിടേക്കു യാത്രചെയ്താലും 20 രൂപ മാത്രമേ ഈടാക്കൂ. കുറഞ്ഞ ദൂരത്തിന് 10 രൂപയാണ് മിനിമം ടിക്കറ്റ്. കൂടാതെ ഇന്ന് കൊച്ചി വണ്‍ കാര്‍ഡ് പുതുതായി വാങ്ങുന്നവര്‍ക്കു കാര്‍ഡിന്റെ ഫീസ് കാഷ്ബാക്ക് ആയി ലഭിക്കും. 225 രൂപയാണു കാഷ്ബാക്ക് ലഭിക്കുക. ഈ തുക പത്തു ദിവസത്തിനകം കാര്‍ഡില്‍ ലഭിക്കും.