കനത്ത മഴയില്‍ എറണാകുളം പള്ളിക്കരയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ടു മുറികള്‍ തകർന്നു.മുട്ടം തോട്ടച്ചില്‍ ജോമോന്‍ മാത്യുവിന്‍റെ വീടാണ്. സംഭവമുണ്ടായത് രാത്രി പതിനൊന്ന് മണിയോടെയാണ്.
വീടിൻ്റെ പിൻവശത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.കിടപ്പുമുറിയുള്‍പ്പെടെ രണ്ടു മുറികള്‍ പൂർണ്ണമായും തകരുകയുണ്ടായി. അതോടൊപ്പം, വീട്ടുപകരണങ്ങളും നശിച്ചു. വീട്ടുകാർ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു അപകടം.