തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിയെ 37 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ വിശാഖപട്ടണത്തു നിന്ന് കണ്ടെത്തി. നാട്ടിലെത്തിക്കാന്‍ കഴക്കൂട്ടം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചു. കുട്ടി നിലവില്‍ ആര്‍പിഎഫ് സംരക്ഷണയിലാണ്.