ഇന്നലെ വൈകിട്ട് ആയിരുന്നു പരാതിക്കിടയാക്കിയ സംഭവം. കുന്നംകുള - ഗുരുവായൂർ റോഡിലെ മെയിൻ റോഡ് പള്ളിപ്പെരുന്നാളിനിടെയാണ് തർക്കം ഉണ്ടായത്. വിവിധ ആഘോഷ കമ്മിറ്റികളുടെ പെരുന്നാൾ ആഘോഷങ്ങൾ പള്ളിയിലേക്ക് കയറുന്നതിനിടെ പോലീസ് ആഘോഷ കമ്മിറ്റിക്കാരെ തള്ളിയതായി പറയുന്നു. ഇത് സംബന്ധിച്ച് മറ്റൊരു പോലീസുകാരനോട് കൗൺസിലർ സംസാരിച്ചുകൊണ്ടിരിക്കെ മൂന്നുപേർ അടങ്ങുന്ന സംഘമായെത്തിയ പോലീസുകാർ കൗൺസിലറെ ലാത്തി ഉപയോഗിച്ച് അടിക്കുകയു ചവിട്ടുകയും ചെയ്തതായാണ് പരാതി. താൻ കൗൺസിലർ ആണെന്ന് അറിയിച്ചതോടെ അസഭ്യം പറഞ്ഞതായും വീണ്ടും മർദ്ദിക്കാൻ ശ്രമിച്ചതായും സനൽ പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റ കൗൺസിലർ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം അസിസ്റ്റൻറ് പോലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്ന് കൗൺസിലർ പറഞ്ഞു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീതാരവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, പ്രിയ സജീഷ്, ടി സോമശേഖരൻ എന്നിവർ പരിക്കേറ്റ സനലിലെ ആശുപത്രിയിൽ സന്ദർശിച്ചു