Share this Article
image
മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
Malappuram has confirmed the prevention of malaria

മഞ്ഞപ്പിത്തത്തിനും എച് വൺ എൻ വൺ നും പിന്നാലെ മലപ്പുറത്ത് ആശങ്കയായി മലമ്പനി വ്യാപനം.മലമ്പനി സ്ഥിരീകരിച്ച പൊന്നാനി കുട്ടിക്കാട് മേഖലയിൽ ആരോഗ്യ വകുപ്പും നഗരസഭയയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

ഇന്നലെ രണ്ട് പേർക്കാണ് മലപ്പുറം പൊന്നാനിയിൽ മലമ്പനി സ്ഥിരീകരിച്ചത്. തുടർന്നും കുട്ടിക്കട മേഖലയിൽ പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രദേശത്ത് നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതമാക്കുന്നത്.കാലവർഷം ആരംഭിച്ചതോടെ മഞ്ഞപിത്തം, എച്ച് വൺ എൻ വൺ, മലമ്പനി എന്നിവ പൊന്നാനിയിൽ വ്യാപകമാവുകയാണ്.

അനോഫിലിസ് വിഭാഗത്തിൽ പെടുന്ന പെൺ കൊതുകുകൾ ആണ് മലമ്പനി പരത്തുന്നത്.പൊന്നാനി നഗരസഭയിലെ അഞ്ചാം വാർഡിലാണ് നിലവിൽ മലമ്പനി സ്ഥിരീകരിച്ചത്.പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്നലെ 1200 പേരുടെ സാമ്പിൾ പരിശോധിച്ചു.

നാല് ആരോഗ്യ പ്രവർത്തകർ അടങ്ങുന്ന പത്ത് അംഗ സംഘം വീടുകൾ സന്ദർശിച്ച ബോധവൽക്കരണം നടത്തുന്നുണ്ട്.അതിനുപുറമേ 100 ആരോഗ്യ പ്രവർത്തകരെ പ്രവർത്തങ്ങൾക്കായി നിയോഗിച്ചു.

അതോടൊപ്പം ഒരുമാസത്തിമുള്ളിൽ പനി ബാധിച്ചവർ രക്ത പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക രക്ത പരിശോധന ക്യാമ്പുകളും ജില്ലയിൽ സംഘടിപ്പിക്കും.

മഴക്കാല പൂർവ്വ ശുചീകരണത്തിൽ വീഴ്ച പറ്റിയെന്ന പ്രതിപക്ഷപാർട്ടികളുടെ വിമർശനത്തിന് പിന്നാലെയാണ് നഗരസഭയും ആരോഗ്യവകുപ്പും ജില്ലയിൽ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതമാക്കുന്നത്.

  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories