Share this Article
നദിയിൽ ആദ്യം ചാടിയയിടത്ത് ആഴമില്ലാത്തത് കൊണ്ട് എഴുന്നേറ്റ് ആഴം കൂടുതലുള്ളയിടത്ത് വീണ്ടും ചാടി ജീവനൊടുക്കി മധ്യവയസ്‌കൻ
വെബ് ടീം
posted on 22-11-2024
1 min read
drown

റാന്നി: ജീവനൊടുക്കാനായി നദിയിൽ ചാടിയിട്ട് ആഴം കുറഞ്ഞത് കൊണ്ട് വെള്ളത്തിൽ മുങ്ങാതെ എഴുന്നേറ്റ് പോയി ആഴം കൂടിയ ഭാഗത്ത് ചാടി ജീവനൊടുക്കി മധ്യവയസ്‌കൻ. റാന്നി പാലത്തിൽ നിന്ന് പമ്പ നദിയിലേക്ക് ചാടിയ മധ്യവയസ്കൻ മരിച്ചു. മൈലപ്ര സ്വദേശി ജെയ്‌സൻ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. താഴെ പമ്പാ നദിയിൽ കുളിച്ചുകൊണ്ടിരുന്നവരാണ് ജെയ്സൻ പാലത്തിൽ നിന്ന് താഴെ ചാടുന്നത് ആദ്യം കണ്ടത്. ജെയ്സൻ ആദ്യം വീണിടത്ത് ആഴം കുറവായിരുന്നു. ഇതോടെ എഴുന്നേറ്റ് നിന്ന ജെയ്സൻ ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്ന് പോയി അവിടെനിന്ന്  ചാടി ജീവനൊടുക്കുകയായിരുന്നു.

കണ്ടുനിന്നവർ വിവരം പോലീസിൽ അറിയിച്ചെങ്കിലും തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥർ ഓടിയെത്തുമ്പോഴേക്കും ജെയ്സൻ കയത്തിൽ മുങ്ങിത്താണിരുന്നു. തുടർന്ന് അഗ്നിശമന സേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും എത്തി നടത്തിയ തിരച്ചിലിൽ ജെയ്സന്റെ മൃതദേഹം കണ്ടെത്തി. കുടുംബ പ്രശ്നമാണ്  കാരണമെന്ന് പോലീസ് അറിയിച്ചു.

മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories