Share this Article
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
Fisherman dies after boat capsizes again muthalapozh

മുതലപ്പൊഴിയിൽ വീണ്ടും അപകടം. അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു.അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. വിക്ടറിനൊപ്പം വള്ളത്തിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു. അർദ്ധരാത്രി ഒന്നരയോടെയാണ് മുതലപ്പൊഴിയിൽ അപകടം ഉണ്ടായത്. തുറമുഖ അഴിമുഖത്ത് വെച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞു.

അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. വികടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ഫ്രാൻസിസ്, സുരേഷ്, യേശുദാസ് എന്നിവർ രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവെയായിരുന്നു അപകടം, അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. 

അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള "ചിന്തധിര " എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും, കോസ്റ്റൽ പോലീസും നടത്തിയ തെരച്ചിലിലാണ് വിക്ടറിനെ കണ്ടെത്തിയത്.

അപകടമൊഴിയാതെ മുതലപ്പൊഴി മരണപ്പൊഴിയായി തുടരുകയാണ്. മൺസൂൺ സീസൺ എത്തിയാൽ അപകടം തുടർക്കഥയാകുമെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചിട്ടും യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

സമരങ്ങൾ പലതും നടത്തിയിട്ടും പഠിക്കാനെത്തിയ സംഘങ്ങളോട് ആവശ്യങ്ങൾ അറിയിച്ചിട്ടും പഠന റിപ്പോർട്ടുകൾ ഉൾപ്പടെ പുറത്തുവന്നിട്ടും പ്രശ്നപരിഹാരം മാത്രം ഉണ്ടാകുന്നില്ല… ശാശ്വതമായൊരു പരിഹാരം ഉണ്ടാകുന്നത് വരെ മുതലപ്പൊഴി മത്സ്യത്തൊഴിലാളികൾക്ക് ഒരു മരണക്കെണി തന്നെയാണ്..

   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories