മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഞ്ഞപ്പിത്തം പടരുകയാണ്.പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്. നാളെ ജില്ല മെഡിക്കൽ ഓഫീസർ അടിയന്തര യോഗം വിളിച്ചു.
കഴിഞ്ഞ 5 മാസത്തിനിടെ എട്ട് മരണമാണ് മഞ്ഞപ്പിത്തം ബാധിച്ചതിടർന്ന് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. മൂവായിരത്തി ഇരുന്നൂറോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂർ, ചോക്കാട്, ചാലിയാർ മേഖലകളിലാണ് രോഗം പടർന്ന് പിടിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
പ്രാദേശിക ഭരണകൂടങ്ങളും, ആരോഗ്യ പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുന്നുണ്ട്. വേനൽ കനത്തതോടെ രൂക്ഷമായ കുടിവെളളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലാണ് രോഗം പടരുന്നത്. പോത്തുകല്‍,പൂക്കോട്ടൂർ,പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ്ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത്.
പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് നൂറിലധികം ആളുകൾക്കാണ്.കഴിഞ്ഞ ദിവസം കാളികാവ് സ്വദേശിയായ പതിനാല് വയസുള്ള ഭിന്നശേഷിക്കാരൻ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മരിച്ചിരുന്നു. മരിച്ച ജിഗിൻ രാജിൻ്റെ സഹോദരനും പിതാവും ഇപ്പോഴും ചികിത്സയിലാണ്.