Share this Article
image
കൊക്കോയ്ക്ക് പിന്നാലെ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്ത് കാപ്പി വിലയും ഇടിഞ്ഞു
After cocoa, coffee prices also fell, dashing farmers' expectations

കൊക്കോക്കു പിന്നാലെ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്ത് കാപ്പി വിലയും ഇടിഞ്ഞു.240 രൂപയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 185 ആയും 362 രൂപ വിലയുണ്ടായിരുന്ന കാപ്പിപരിപ്പിന്റെ വില 300 രൂപയുമായി ഇടിഞ്ഞു. ആയിരം രൂപക്ക് മുകളില്‍ ഉയര്‍ന്ന കൊക്കോ പരിപ്പിന്റെ വില 600ലേക്ക് കൂപ്പുകുത്തിയിരുന്നു.

മോഹവിലയിലേക്കുയര്‍ന്ന ശേഷം കൊക്കോയ്ക്ക് പിന്നാലെ കാപ്പിയുടെ വിലയും കൂപ്പുകുത്തുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയാണ് കാപ്പിവിലയിലും ഇടിവുണ്ടായിട്ടുള്ളത്. 240 രൂപയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 185 ആയും 362 രൂപ വിലയുണ്ടായിരുന്ന കാപ്പിപരിപ്പിന്റെ വില 300 രൂപയുമായി.

ഇതോടെ കാപ്പി വിലയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാപ്പിച്ചെടികള്‍ക്ക് മികച്ച പരിചരണം നല്‍കിയ കര്‍ഷകര്‍ നിരാശരായി.നാലുവര്‍ഷം മുമ്പുവരെ ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ 70 രൂപയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വിലയാണ് 230 മുതല്‍ 240 രൂപ വരെയെത്തിയത്. 110 രൂപ വിലയുണ്ടായിരുന്ന കാപ്പി പരിപ്പിന്റെ വില 362 രൂപയായും ഉയര്‍ന്നിരുന്നു. ഇതാണ് ഇപ്പോള്‍ കൂപ്പുകുത്തിയിട്ടുള്ളത്.

കാപ്പിക്കൃഷി ഹൈറേഞ്ചില്‍ കുറഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞതാണ് വില ഉയരാന്‍ പ്രധാന കാരണം. സര്‍വ്വകാല റെക്കോഡിട്ട കൊക്കോവിലയും താഴേക്കാണ്. 1000 മുതല്‍ 1075 രൂപ വരെ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില 580 മുതല്‍ 600 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 270 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോക്ക് 180 രൂപയായും വില താഴ്ന്നു.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories