വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ വൻ നാശനഷ്ടം. ഇതുവരെ 19 മൃതദേഹങ്ങൾ കണ്ടെത്തി. പുലർച്ചെർ രണ്ട് മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ദുരന്തത്തെ തുടർന്ന് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. മണ്ണിനടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമെന്ന് നാട്ടുകാര്‍ പറയുന്നു.
കണ്ണൂരും കോഴിക്കോടും നിന്നുള്ള എന്‍ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂള്‍ പൂര്‍ണമായും മുങ്ങിയതായാണ് റിപ്പോർട്ട്.