മലപ്പുറത്ത് റേഷൻ കടയിൽനിന്ന് വാങ്ങിയ ആട്ടപ്പൊടി പായ്ക്കറ്റിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി. കുറ്റിപ്പുറം പഞ്ചായത്തിലെ അത്താണിയിലുള്ള 159-ാം നമ്പർ റേഷൻകടയിൽനിന്ന് വാങ്ങിയ പായ്ക്കറ്റിലാണ് പുഴുക്കളെ കണ്ടെത്തിയത്.
എം.എ. 563 ബാച്ച് നമ്പറിലുള്ള പായ്ക്കറ്റ് നവംബർ ആറിന് പായ്ക്ക് ചെയ്തതാണ്. അടുത്തവർഷം ഫെബ്രുവരി രണ്ടുവരെ ഈ ആട്ടപ്പൊടി ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ജില്ലാ സപ്ളൈ ഓഫീസർക്ക് പരാതി നൽകി.