ശബരിമലയിലെ ഈ വർഷത്തെ മണ്ഡലപൂജ ഡിസംബർ 26ന് ഉച്ചയ്ക്ക് 12 നും 12 30നും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠരര് രജീവരുടെ കാർമികത്വത്തിൽ നടക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
ആരംഭിച്ച തങ്കയങ്കി ഘോഷയാത്ര നാളെ വൈകിട്ട് ആറുമണിക്ക് സന്നിധാനത്ത് എത്തും. ദേവസ്വം ബോർഡ് പ്രസിഡണ്ടും അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് ഘോഷയാത്രയെ സ്വീകരിക്കും.
തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തങ്കയങ്കി ചാർത്തി ദീപാരാധന നടക്കും. നാളെയും മറ്റന്നാളും ശബരിമല സന്നിധാനത്ത് ഭക്തർക്ക് നിയന്ത്രണപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
നാളെ 50000 തീർത്ഥാടകർക്കും 26ന് അറുപതിനായിരം തീർത്ഥാടകർക്ക് മാത്രമാണ് വിർച്വൽ ക്യൂവഴി പ്രവേശനം. മണ്ഡല പൂജയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായും ദേവസ്വം ബോർഡ് പ്രസിഡണ്ട് വ്യക്തമാക്കി