Share this Article
Flipkart ads
യുവതിയെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല
വെബ് ടീം
posted on 26-11-2024
1 min read
women found dead

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതിയെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയാണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് യുവതിയെ ലോഡ്ജ് മുറിയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.  നടക്കാവ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല. ഇരുപത്തിനാലാം തീയതി രാത്രി 11 മണിയോടെയാണ് തൃശൂർ സ്വദേശി അബ്ദുൾ സനൂഫിനൊപ്പം ഫസീല എരഞ്ഞിപ്പാലത്തുള്ള ലോഡ്ജിൽ മുറിയെടുത്തത്. 25ന് രാത്രി 10 മണിയോടെ കാശെടുത്ത് വരാമെന്ന് പറഞ്ഞാണ് അബ്ദുൾ സനൂഫ് ലോഡ്ജിൽ നിന്നും പുറത്തേക്ക് പോയത്. പിന്നീട് തിരിച്ചെത്തിയിട്ടില്ല.യുവതിയുടെ ആധാർകാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവ പൊലീസ് കണ്ടെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. നാളെ പോസ്റ്റ്‍മോർട്ടത്തിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories