Share this Article
ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വരവേ അയൽവാസിയുടെ മതിൽ ഇടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു
വെബ് ടീം
posted on 26-06-2024
1 min read
wall-collapsed-student-died

ആലപ്പുഴ: ആറാട്ടുവഴിയില്‍ മതില്‍ ഇടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടേയും ഹസീനയുടേയും മകന്‍ അല്‍ഫയാസ് അലി (14)യാണ് മരിച്ചത്. അയല്‍വാസിയുടെ മതിലാണ് കുട്ടിയുടെ മേലേക്ക് ഇടിഞ്ഞുവീണത്.

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളില്‍ വരുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മതില്‍ അപകടകരമായ അവസ്ഥയിലാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories