എറണാകുളം: പെരുമ്പാവൂരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വിഷം കഴിച്ചു. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മുഹർ അലിയാണ് ഭാര്യ ഫരീദ ബീഗത്തെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചത്. ഇരുവരും അസം സ്വദേശികളാണ്.
വിഷം കഴിച്ച മുഹർ അലി പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.