റിയല്‍ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ തിരോധാന കേസില്‍ ക്രൈം ബ്രാഞ്ച് പ്രത്യേകസംഘം ഇന്ന് അന്വേഷണം തുടങ്ങും. ക്രൈം ബ്രാഞ്ച് കോഴിക്കോട് റെയിഞ്ച് ഐജി പി പ്രകാശിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഉത്തരവിറക്കിയത്.