Share this Article
Union Budget
സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരി തീ പൊള്ളലേറ്റ് മരിച്ച സംഭവം; അന്വേഷണം വേണമെന്ന് കുടുംബം
shitha


പട്ടാമ്പിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി തീ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം. കുടുംബ പ്രശ്‌നങ്ങള്‍ ഇല്ലായെന്നും സ്ഥാപനത്തില്‍ നിന്നുള്ള മാനസിക പ്രശ്നങ്ങളാകാം മരണത്തിന് പിന്നിലെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

പട്ടാമ്പിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ വാടാനാംകുറിശ്ശി സ്വദേശി ഷിതയാണ് തീപൊള്ളലേറ്റ് ചികില്‍സയിലിരിക്കെ മരിച്ചത്. 

സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ശൗചാലയത്തിലാണ് തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പൊള്ളലേറ്റ ഷിതയെതൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തുകയും ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നല്‍കുകയും ചെയ്തു. ആത്മഹത്യ ചെയ്യാന്‍ കുടുംബത്തില്‍ പ്രശ്‌നങ്ങളില്ലായെന്നാണ് ബന്ധുക്കള്‍  പറയുന്നത്.

സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.ഇക്കാര്യം ഉന്നയിച്ച് പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories