മഴ ശക്തമായതോടെ കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചവ്യാധി വ്യാപനവും രൂക്ഷമാകുന്നു. പനിബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ദിനംപ്രതി 700 പേര്‍ ചികിത്സ തേടുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും കൂടാതെ ഷിഗല്ല, മലേറിയ ഏന്നീ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി.