Share this Article
ആനച്ചാല്‍ രണ്ടാംമൈല്‍ റോഡില്‍ ഓടികൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണു
A branch of a tree fell on top of the vehicle which was running on the second mile road in Anachal

ഇടുക്കി ആനച്ചാല്‍ രണ്ടാംമൈല്‍ റോഡില്‍ ഓടികൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ മരശിഖരം ഒടിഞ്ഞു വീണു. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ നിന്നും വാഹനത്തിലുണ്ടായിരുന്നവര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.

ആനച്ചാല്‍ രണ്ടാംമൈല്‍ റോഡില്‍ ചിത്തിരപുരത്തായിരുന്നു അപകടം സംഭവിച്ചത്.രാവിലെ 9 മണിയോടെ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിനു മുകളിലേക്ക് പാതയോരത്തു നിന്നിരുന്ന കൂറ്റന്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീഴുകയായിരുന്നു.

അടിമാലി ഭാഗത്തു നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ നിന്നും വാഹനത്തിലുണ്ടായിരുന്നവര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.മരശിഖരം പതിച്ചതിനെ തുടര്‍ന്ന് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.പിന്നീട് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories