കണ്ണൂര്‍: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം പരാമര്‍ശിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ പുറത്താക്കി കണ്ണൂര്‍ സര്‍വകലാശാല. മഞ്ചേശ്വരം ലോ കോളേജ് താത്കാലിക അധ്യപകനായിരുന്ന ഷെറിന്‍ പി എബ്രഹാമിനെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. എസ് എഫ് ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി എന്നാണ് ആരോപണം.അതേ സമയം അധ്യാപകന് എതിരായ നടപടി SFIയുടെ പരാതിയിലല്ലെന്ന് പി എം ആര്‍ഷോ പ്രതികരിച്ചു
ത്രിവത്സര എൽ എൽ ബി മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ ആത്മഹത്യ കേസ് പരാമർശിക്കുന്ന ചോദ്യങ്ങൾ വന്നത്.
ചോദ്യപേപ്പറിൽ എഡിഎമ്മിന്റെ പേരോ പിപി ദിവ്യയുടെ പേരോ ചേർത്തിരുന്നില്ലായെന്ന് അധ്യാപകൻ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന് മാത്രമാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചോദ്യമായി മാത്രമാണ് അതിനെ കണ്ടതെന്നും അധ്യാപകൻ കൂട്ടിച്ചേർത്തു.
28ന് നടന്ന ‘ഓപ്‌ഷണൽ 3 ഹ്യൂമൻ റൈറ്സ് ലോ ആൻഡ് പ്രാക്ടീസ്’ എന്ന വിഷയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യപേപ്പറിലാണ് വിഷയം ഉൾപ്പെടുത്തിയിരുന്നത്.