കണ്ണൂര്‍ പാനൂര്‍ ചെണ്ടയാടില്‍ നടുറോഡില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ കുഴി രൂപപ്പെട്ടു. നാടന്‍ ബോംബാണ് എറിഞ്ഞതെന്ന് സംശയം. റോഡില്‍ നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പാനൂര്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.