Share this Article
വയനാട് ജില്ലാ പ്രവൃത്തി പരിചയമേളയിൽ ഫാബ്രിക് പെയിൻ്റിംഗിൽ എ ഗ്രേഡ് നേടി സഹോദരിമാർ
വെബ് ടീം
posted on 29-10-2024
1 min read
FABRIC PAINTING

മൂലങ്കാവ്: വയനാട് ജില്ലാ പ്രവൃത്തി പരിചയമേളയിൽ ഫാബ്രിക് പെയിൻ്റിംഗിൽ എ ഗ്രേഡ് നേടി സഹോദരിമാർ.മൂലങ്കാവ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന  ജില്ലാതല പ്രവൃത്തി പരിചയമേളയിലെ ഫാബ്രിക് പെയിൻറിംഗ് മത്സരത്തിന്റെ ഹയർ സെക്കണ്ടറി വിഭാഗത്തിലാണ് കാക്കവയൽ ഗവ.സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ആർദ്ര ജീവൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മീനങ്ങാടി ഗവ.സ്കൂളിലെ മിത്ര ജീവൻ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടിയത്. 

കൽപ്പറ്റ ഗവ. ഐ.ടി.ഐ-യിലെ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജീവൻ ജോൺസിൻ്റെയും ചീങ്ങേരി സെൻ്റ് മേരീസ് എ.യു.പി സ്കൂൾ അധ്യാപിക ജിഷയുടെയും മക്കളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories