Share this Article
വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി; 2 പേർ കസ്റ്റഡിയിൽ
വെബ് ടീം
posted on 21-06-2024
1 min read
complaint-that-a-young-woman-was-gang-raped-in-valancherry-2-people-in-custody

മലപ്പുറം വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം  ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. ഇന്ന് ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. കണ്ടാലറിയാവുന്ന ആളുകളാണ് സംഭവത്തിന് പിന്നിലെന്ന് യുവതി പറയുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന 24കാരി ബന്ധുവിന്റെ വീട്ടിൽ കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണു പരാതിയിൽ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു

യുവതിയുടെ ആരോ​ഗ്യസ്ഥിതി മോശമാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories