Share this Article
ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പിതാവിനെതിരെ കേസ്
വെബ് ടീം
posted on 16-06-2023
1 min read
Guruvayur Lodge Girl Children Death Murder Charge Imposed On Father

ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ കുട്ടികളുടെ പിതാവ് വയനാട് സ്വദേശി  മുഴങ്ങില്‍ ചന്ദ്രശേഖരനെതിരെ  പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 8 വയസ്സുള്ള ദേവനന്ദ, 12 വയസ്സുള്ള  ശിവനന്ദന  എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കൊലപാതക വിവരങ്ങള്‍  ഡയറിയില്‍ കുറിച്ച ശേഷമാണ് ചന്ദ്രശേഖരന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഈ ഡയറി പോലീസ് കണ്ടെടുത്തു. സ്ഥലത്ത് പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ദരും പൊലീസ് സര്‍ജനും കുട്ടികളുടെ മരണം ആത്മഹത്യയല്ലെന്ന് വിലയിരുത്തിയിരുന്നു. ചികില്‍സയിലുള്ള ചന്ദ്രശേഖരന്‍ അപകടനില തരണം  ചെയ്താലുടന്‍ ഇയാളുടെ  അറസ്റ്റ് പോലീസ് രേഖപ്പെടുത്തും.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories