Share this Article
മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച യുവതി പിടിയില്‍
Defendant


കൊല്ലത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെ യുവതി പിടിയിലായി. അയത്തില്‍ സ്വദേശി ഗീതയാണ് പിടിയിലായത്. തട്ടിപ്പില്‍ പങ്കുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. 

അയത്തില്‍ പുന്തലത്താഴത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. 73,000 രൂപയ്ക്കാണ് ഗീത മാല പണയം വച്ചത്. ജീവനക്കാര്‍ ആഭരണം പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണമല്ലെന്ന്  കണ്ടെത്തി. ഗീതയോട് ചോദിച്ചപ്പോള്‍ ഇത് മറ്റൊരാള്‍ നല്‍കിയത് ആണെന്നായിരുന്നു വിശദീകരണം.

തുടര്‍ന്ന് ജീവനക്കാര്‍ സ്ഥാപനത്തിന്റെ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉടമ ഗീതയുടെ ഫോട്ടോ വാട്‌സ്ആപ്പ് വഴി സമീപമുള്ള ബാങ്കുകളിലേക്കും അയച്ചു . ഇതോടെ സമീപപ്രദേശങ്ങളിലുള്ള പല ബാങ്കുകളില്‍ നിന്നും  ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടിയതായുള്ള വിവരം ലഭിച്ചു. ഉടന്‍ തന്നെ ഇരവിപുരം പോലീസില്‍ വിവരമറിയിച്ചു.

വിവരമറിഞ്ഞ, പുറത്ത് കാത്തുനിന്ന ഗീതയുടെ സഹായി ഗിരിജ കടന്നു കളഞ്ഞെങ്കിലും പൊലീസ് പിടികൂടി. ഗീത പിടിയിലായതറിഞ്ഞയുടനെ ഇത്തവണത്തേക്ക് വെറുതെ വിടണം എന്ന് അറിയിച്ചുകൊണ്ട് ബാങ്ക് ഉടമയ്ക്ക് അഞ്ജാതനില്‍ നിന്ന് ഫോണ്‍ വരികയും ചെയ്തു.

സ്റ്റേഷനില്‍ എത്തിച്ച ഗീതയെ ചോദ്യം ചെയ്തതോടെ ഇവര്‍ക്ക് പിന്നില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന വന്‍ സംഘം ഉണ്ടെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു . ഇവരെ തട്ടിപ്പിന് നിയോഗിച്ച സുധി എന്ന ആളിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories