മാരായമുട്ടം: തിരുവനന്തപുരത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജിയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. പാറശാല റെയില്‍വെ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ലെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)