Share this Article
കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; മരിച്ചവരിൽ റിട്ടയേഡ് എഎസ്ഐയും
വെബ് ടീം
posted on 17-10-2024
1 min read
family dead

കോട്ടയം പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ(84), ഭാര്യ സരസമ്മ (70), മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മൃതദേഹം രക്തം വാർന്നനിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് സംശയം. മകൻ ശ്യംനാഥ് സിവിൽ സപ്ലെയ്സ് ജീവനക്കാരനാണ്. റിട്ടയേർഡ്  എഎസ്ഐയാണ് മരിച്ച സോമനാഥൻ.മാതാപിതാക്കളെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാഞ്ഞതോടെ, മറ്റ് മക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. സിവിൽ സപ്ലൈസ് വകുപ്പിൽ ക്ലർക്കാണ് ശ്യാം. പെട്ടെന്നുണ്ടായ പ്രകോപനങ്ങളാവാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. 

വസ്തു വകകളുടെ പ്രമാണങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തിയുണ്ട്. സ്വത്ത് തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നുണ്ട്. മറ്റ് ബന്ധുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്നുൾപ്പെടെ വിശദമായ മൊഴിയെടുക്കാനുണ്ടെന്ന് കാഞ്ഞിരപ്പളളി പൊലീസ് അറിയിച്ചു. ഇൻസ്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories