കോഴിക്കോട് വെള്ളയിൽ ബീച്ച് പരിസരത്ത് റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വ്യക്തതയില്ലാതെ പൊലീസ്. ഡിഫൻഡർ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് എഫ്ഐആറിൽ പറയുന്നു.
എന്നാൽ ബെൻസ് കാറാണ് അപകടം സൃഷ്ടിച്ചത് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. രണ്ടു വാഹനങ്ങളുടെയും ഡ്രൈവർമാരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് പറയുന്നത്.