Share this Article
image
ജപ്തി നേരിട്ട കുടുംബത്തോട് അന്തിക്കാട് പൊലീസ് ശത്രുതപരമായ നിലപാട് സ്വീകരിച്ചതില്‍ വ്യാപക പ്രതിഷേധം

Widespread protest over Anthikkad police taking a hostile stance towards the family that faced confiscation

തൃശൂര്‍ പുത്തന്‍പീടികയില്‍ ജപ്തി നേരിട്ട കുടുംബത്തോട് അന്തിക്കാട് പൊലീസ് ശത്രുതപരമായ നിലപാട് സ്വീകരിച്ചതില്‍ വ്യാപക പ്രതിഷേധം. വിഷയയവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ സിപിഐഎം ലോക്കല്‍ സെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയതായി ആക്ഷേപം.

അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ പുത്തന്‍പീടിക സ്വദേശി സുരേഷിന്റെ വീട് ജപ്തി ചെയ്ത വിഷയം സംസാരിക്കാന്‍ എത്തിയ സിപിഐഎം അന്തിക്കാട് ലോക്കല്‍ സെക്രട്ടറി ഏ വി ശ്രീവത്സനോട്  എസ്‌ഐ പ്രവീണ്‍ മോശമായി സംസാരിച്ചതായാണ് ആക്ഷേപം.

ജപ്തി നടപടി നേരിട്ട കുടുംബത്തെ നിയമപാലകര്‍ ദ്രോഹിച്ചതായും കോടതി ഇത്തരവ് നടപ്പാക്കുന്നതിന് പകരം അന്തിക്കാട് എസ്‌ഐ എസ്ബി ഐ ബാങ്കിന്റെ ഏജന്റായി തരം താഴ്ന്നതായി സിപിഐഎം  ലോക്കല്‍ സെക്രട്ടറി ആരോപിച്ചു.

ബലപ്രയോഗത്തിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സുരേഷിന്റ കുടുംബത്തെ വീട്ടില്‍ നിന്ന് ഒഴിവാക്കിയത്.  നിരാശ്രയരായ ഒരു കുടുംബത്തോട് കാണിക്കേണ്ട രീതിയില്‍ അല്ല പോലീസ് പെരുമാറിയതെന്നും ഇത് വളരെ ഗൗരവമായിത്തന്നെ കാണണമെന്നും എസ്‌ഐ ഉള്‍പ്പടെയുടെ കാരണക്കാരായ ഉദ്യേഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സിപിഐഎം ലോക്കല്‍ സെക്രട്ടറി  ഏ വി ശ്രീവത്സന്‍ ആവശ്യപെട്ടു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories