Share this Article
ബിസിനസില്‍ പങ്കാളി ആക്കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്‌; കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍
Defendants


ഓണ്‍ലൈനിലൂടെ പണം തട്ടിയ കേസില്‍ കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍. ബിസിനസില്‍ പങ്കാളി ആക്കാമെന്ന് പറഞ്ഞാണ് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് പ്രതികള്‍ പണം തട്ടിയത്.

2023 ഡിസംബലാണ് തിരുവനതപുരം നെടുമങ്ങാട് സ്വദേശിയായ ജ്യോതിഷിനെ പ്രതികള്‍ ഫെയ്‌സ്ബുക്കിയൂടെ പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ബിസിനസിന്റെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഫോര്‍ എക്‌സ് ട്രേഡിംഗ് കമ്പനിയില്‍ അംഗമാകുകയും 350000 ലക്ഷം തട്ടിയെടുക്കുകയും ചെയ്തു. എന്നാല്‍ പണം ലഭിച്ചതോടെ പ്രതികള്‍ ഫോണ്‍ എടുക്കുകയോ മെസേജുകള്‍ക്ക് മറുപടി കൊടുക്കുകയോ ചെയ്തില്ല. 

ജോതിഷിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തലശ്ശേരി പന്യന്നൂര്‍ സ്വദേശി സിറാജ് തിരുവങ്ങാട് സ്വദേശി താഹ എന്നിവരെ തിരുവന്തപുരം ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories