വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കാസറഗോഡ് ജില്ലാഭരണകൂടത്തിന്റെ കൈത്താങ്ങ്. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അവശ്യസാധനങ്ങളെത്തിച്ചു കൈമാറി. വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച ആവശ്യസാധനങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ ജില്ലാ ഭരണകൂടത്തിന് കൈമാറുകയായിരുന്നു..
വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ എത്തിച്ച് നല്‍കുകയാണ് നാടൊന്നാകെ. കാസര്‍ഗോഡ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലും ദുരന്ത മേഖലയിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തും രംഗത്തെത്തിയത്.രണ്ട് ഘട്ടങ്ങളിലായി വ്യക്തികൾ, ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ എന്നിവരിലൂടെ അവശ്യസാധനങ്ങള്‍ സ്വരൂപിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറി.കാരുണ്യപ്രവര്‍ത്തനത്തില്‍ എല്ലാവരും മികച്ച പിന്തുണയാണ് നല്‍കിയതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള പറഞ്ഞു.
ഭക്ഷ്യ വസ്തുക്കള്‍. വസ്ത്രങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് കൈമാറിയത്. പഞ്ചായത്ത് പ്രസിഡണ്ടിനൊപ്പം വൈസ് പ്രസിഡണ്ട് പി. വി. രാഘവന്‍ ഭരണ സമിതി അംഗങ്ങള്‍, സെക്രട്ടറി ആര്‍. ബിജുകുമാര്‍, ആസൂത്രണ സമിതി അംഗം കെ.വി. രാജീവ് കുമാര്‍ തുടങ്ങിയലവര്‍ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കി.