കഞ്ഞിക്കുഴി: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര അവഗണനയിൽ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുള്‍പൊട്ടലില്‍ ഒറ്റയ്ക്ക് ഒരു നാടിന് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മള്‍ ഇന്ത്യക്ക് പുറത്തുള്ളവരാണോ ? . നമ്മള്‍ പുറന്തള്ളപ്പെടേണ്ടവരാണോ?. കേന്ദ്രത്തിന് രേഖകളെല്ലാം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
കേന്ദ്ര അവഗണനയ്ക്കെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. ചൊവ്വാഴ്ചയാണ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍. കേന്ദ്രത്തിന്റെ സഹായ നിഷേധത്തിനെതിരായാണ് എല്‍ഡിഎഫ് പ്രതിഷേധം.