Share this Article
തൃശ്ശൂർ കൊരട്ടിയിൽ 15 ഗ്രാം MDMAയുമായി യുവാവ് പിടിയിൽ; പിടിയിലായത് ഇരിട്ടി സ്വദേശി അമൽ കൃഷ്ണന്‍
Youth arrested with 15 grams of MDMA in Thrissur Korati; Amal Krishnan, a native of Iriti, was arrested

തൃശ്ശൂർ കൊരട്ടിയിൽ 15 ഗ്രാം എംഡിഎംഐയുമായി യുവാവ് പിടിയിലായി. കണ്ണൂർ ഇരിട്ടി സ്വദേശി അമൽ കൃഷ്ണനാണ് കൊരട്ടി പോലീസിന്റെ പിടിയിലായത്.ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. 

തൃശ്ശൂർ റൂറൽ എസ് പി നവനീത് ശർമ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കൊരട്ടി ജംഗ്ഷനിൽ സംശയാസ്പദമായി കണ്ട  അമൽ കൃഷ്ണനെ  ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു.

ഇതോടെ അമൽ കൃഷ്ണനെ  വിശദമായി പരിശോധിച്ചപ്പോൾ ആണ് പോക്കറ്റിൽ  സൂക്ഷിച്ചിരുന്ന എം എ എം എ  കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും  വാഹനങ്ങൾ മാറി മാറി കയറിയാണ് കൊച്ചിയിലേക്കുള്ള യാത്ര. ഇതിനിടയാണ് ഇയാൾ കൊരട്ടിയിൽ വച്ച് പിടിയിലാകുന്നത്. 

പിടിയിലായ അമൽ കൃഷ്ണന് നേരത്തെയും  ലഹരിമരുന്ന് കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു  പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തിലേറെ രൂപ വിലവരും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories