Share this Article
ലഹരി വില്‍പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാക്കളെ വീടുകയറി ഭീഷണിപ്പെടുത്തി
Alleging that they had given information to the police about the sale of drugs, the youths were threatened at home

ലഹരി വില്‍പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച് തൃശൂരില്‍ യുവാക്കളെ വീടുകയറി ഭീഷണിപ്പെടുത്തി. നിരവധി ലഹരി-ക്രിമിനൽ കേസുകളിൽ പ്രതിയായ കിഴുപ്പിള്ളിക്കര സ്വദേശി  അനന്തു ആണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് അന്തിക്കാട് പോലീസ് പറഞ്ഞു.

കിഴുപ്പിള്ളിക്കര നാരായണംകുളങ്ങര ക്ഷേത്രത്തിന് പരിസരത്ത് ഇന്ന് നാലിനാണ് സംഭവമുണ്ടായത്. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി കിഴുപ്പുള്ളിക്കര സ്വദേശി  ചന്ദ്രശേഖരന്റെ വീട്ടിലെത്തിയ പ്രതി വീട്ടിൽ കയറി  മകനെ തിരക്കി. 

തുടർന്ന് വീട്ടുകാരെ അസഭ്യം പറഞ്ഞും വെല്ലുവിളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുറച്ചുസമയത്തിനുശേഷം പ്രായപൂർത്തിയാകാത്ത മറ്റൊരാളുമായി ബൈക്കിലെത്തിയ ഇയാൾ വടിവാൾ വീശി സമീപത്തെ വീടുകളിലും പൊതുവഴിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.  അന്തിക്കാട് എസ്.ഐ. അരിസ്‌റ്റോട്ടിലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories