ഇടുക്കി കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷം. പകല്‍ സമയത്ത് പോലും കാട്ടാനകള്‍ ജനവാസ മേഖലകളിലൂടെ സ്വരൈ്യ വിഹാരം നടത്തുകയാണ്.റിസോര്‍ട്ടുകള്‍ക്ക് അരികില്‍ വരെ കാട്ടാനകള്‍ എത്തുന്ന സ്ഥിതിയുണ്ട്. സബര്‍ജെല്ലി അടക്കമുള്ള കൃഷിവിളകളും കാട്ടാനകള്‍ നശിപ്പുച്ചുവെന്ന് കര്‍ഷകര്‍ പറഞ്ഞു.
അതിര്‍ത്തിഗ്രാമമായ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കാട്ടാന ശല്യം രൂക്ഷമാകുകയാണ്.പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കാട്ടാനകളുടെ സാന്നിധ്യമുണ്ട്.പകല്‍ സമയത്ത് പോലും കാട്ടാനകള്‍ ജനവാസ മേഖലകളിലൂടെ സ്വരൈ്യ വിഹാരം നടത്തുന്നു.രാത്രികാലത്ത് ആളുകള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന സ്ഥിതിയുണ്ട്.സബര്‍ജെല്ലിയും ആപ്പിളും അടക്കമുള്ള കൃഷിവിളകളും കാട്ടാനകള്‍ നശിപ്പുച്ചുവെന്ന് കര്‍ഷകര്‍ പറഞ്ഞു.
റിസോര്‍ട്ടുകള്‍ക്ക് അരികില്‍ വരെ കാട്ടാനകള്‍ എത്തുന്ന സ്ഥിതിയുണ്ട്.കാട്ടാനകള്‍ കൃഷിയിടങ്ങളിലൂടെ ചുറ്റിത്തിരയുന്നതിനാല്‍ കൂടുതല്‍ കൃഷിനാശം വരുത്തുമോയെന്ന ആശങ്കയും കര്‍ഷകര്‍ പങ്ക് വച്ചു.കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാന ശല്യം രൂക്ഷമാണെന്നും കാട്ടാനകളെ ജനവാസ മേഖലയില്‍ നിന്നും തുരത്തണമെന്നുമാണ് ഇവരുടെ ആവശ്യം.