Share this Article
കൊച്ചിയില്‍ വീണ്ടും തോക്കുചൂണ്ടി കവര്‍ച്ച; ലോഡ്ജില്‍ താമസിച്ചയാളുടെ പണവും മൊബൈലും കവര്‍ന്നു; മൂന്ന് പേര്‍ അറസ്റ്റില്‍
വെബ് ടീം
posted on 30-05-2024
1 min read
another-robbery-at-gunpoint-in-kochi

കൊച്ചിയില്‍ വീണ്ടും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച.  എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജില്‍ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലോട്ടറിവില്‍പ്പനക്കാരനായ ഷജീറിനെയാണ് നാലംഗസംഘം മര്‍ദിച്ചത്. നേരത്തെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ മൂന്നംഗ സംഘം ലോഡ്ജിലെത്തുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. സംഘം പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ റൂമിലുണ്ടായിരുന്ന അയേണ്‍ ബോക്‌സ് എടുത്ത് ഷജീറിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. മൂക്കിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അത് കളിത്തോക്കാണ് എന്നാണ് പൊലീസ് പറഞ്ഞതെങ്കിലും പരിശോധനയില്‍ കളിത്തോക്ക് അല്ലെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. നേരത്തെ കൊച്ചിയിലെ ബാറിലും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories