ദേശിയ പാത വികസനത്തിനായി ഇരുപതഞ്ചടിയോളം മണ്ണ് എടുത്തതോടെ മലപ്പുറം കുറ്റിപുറത്ത് ആറ് കുടുംബങ്ങള്‍ അപകട ഭീഷണിയിലായി. വീടുകള്‍ക്ക് വിള്ളല്‍ വീണതോടെ ഇവര്‍ വാടക വീടുകളിലേക്ക് താമസം മാറ്റി. ഏതു നിമിഷവും നിലം പൊത്താവുന്ന വീടുകള്‍ ദേശിയ പാത അതോറിറ്റി ഏറ്റെടുക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ദേശിയ പാത വികസനത്തിനായി പലഭാഗങ്ങളിലും മണ്ണെടുത്തിട്ടുണ്ട്. ഇതുമൂലം പാലസ്ഥലങ്ങളിലും വലിയ മണ്‍ കൂനകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ മണ്‍കൂനക്കുമുകളില്‍ നിരവധി വീടുകളാണുള്ളത്. വീടുകളില്‍ വിള്ളല്‍ വന്ന് വാസയോഗ്യമല്ലാതായതോടെ കുടുംബങ്ങള്‍ എല്ലാം മാറി താമസിച്ചിട്ടുണ്ട്.
കുറ്റിപ്പുറം ബംഗ്ലാകുന്ന് പ്രദേശത്തെ ആറോളം വീടുകള്‍ക്കാണ് വിള്ളല്‍ സംഭവിച്ചത്. ഇതില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും താമസയോഗ്യമല്ലാത്ത രീതിയിലാണ് പ്രദേശത്ത് ഇരുപത്തിയഞ്ചു മീറ്ററോളം താഴ്ചയില്‍ പുതിയ റോഡ് നിര്‍മാണം നടക്കുന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ കോണ്‍ഗ്രീറ്റ് ബിറ്റ് കുന്നിന്റെ ഉള്‍ഭാഗത്തേക്ക് അടിച്ചു കയറ്റിയതോടെയാണ് മുകളിലത്തെ വീടുകള്‍ക്ക് വലിയരീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വിള്ളല്‍ വീണ ഭാഗത്ത് സിമന്റ് ഗ്രൗന്റ്‌റിങ് നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. ഓരോ മണിക്കൂറിലും വിളലിന്റെ വ്യാപ്തി വര്‍ധിച്ചു വരുന്നെണ്ട് നാട്ടുകാര്‍ പറയുന്നു.
നേരത്തെ വിള്ളല്‍ കണ്ട വീടുകളില്‍ തന്നെ മറ്റുഭാഗങ്ങളിലും വിള്ളല്‍ കണ്ടുവരുന്നുണ്ട്. പ്രദേശത്തെ കിണറുകളും ഭൂമിയുമുള്‍പ്പടെ വിണ്ടുകീറിയ അവസ്ഥയിലാണ്. മഴ കനക്കുന്നതോടെ ഈ കുന്ന് നിലം പൊത്തുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ മൂന്നുമാസമായി വാടക വീടുകളില്‍ കയറിയിറങ്ങുകയാണ് ഇവിടുത്തെ കുടുംബങ്ങള്‍. പ്രധാനമായും ഇവര്‍ ആവശ്യപെടുന്നത് ഇവരുടെ ഭൂമികൂടി ദേശിയ പാത അതോറിറ്റി ഏറ്റെടുക്കണം എന്നുള്ളതാണ്. എന്നാല്‍ ഇതുവരെ അതോറിറ്റി അതിനു തയ്യാറായിട്ടില്ല.