Share this Article
16 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ അറുപതുകാരന്‍ പിടിയില്‍
60-year-old man who molested a 16-year-old girl


16 വയസ്സുകാരിയെ  ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ  60 കാരൻ പിടിയിൽ. തൃശ്ശൂർ  പെങ്ങാമുക്ക് സ്വദേശി അബൂബക്കർ ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്..

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്‌ പ്രതിയെ  അറസ്റ്റ് ചെയ്തത്. കൂലിപ്പണിക്കാരനായ പ്രതി കുട്ടിയുടെ   വീട്ടിൽ അതിക്രമിച്ചു കയറിയാണ്  അതിക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയത്. തുടർന്ന്  സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.

സംഭവത്തിനുശേഷം  പെൺകുട്ടിയുടെ പെരുമാറ്റത്തിൽ  അസ്വാഭാവികത തോന്നിയ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഇതോടെ കുട്ടിയുടെ ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.

  പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ  വൈദ്യ പരിശോധന നടത്തിയ  ശേഷം  കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories