Share this Article
ഏണിക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
The body of the missing Plus 2 student was found at Enikkal Beach

തിരുവനന്തപുരം ആലിയിറക്കം ഏണിക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാപനാശം ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറുന്നിയൂര്‍ അമ്പിളിച്ചന്ത സ്വദേശി സുനിലിന്റെ മകന്‍ അശ്വിനാണ് മരിച്ചത്.

ബി.പി.എം മോഡല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അശ്വിന്‍. വെള്ളിയാഴ്ച വൈകിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കോസ്റ്റല്‍ പൊലീസും ലൈഫ് ഗാര്‍ഡുകളും ടൂറിസം പൊലീസും ഫയര്‍ ഫോഴ്സും രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നിരുന്നെങ്കിലും രക്ഷിക്കാനായില്ല.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories