Share this Article
വയനാട്ടിലെ ദുരന്തഭൂമിയ്‌ക്ക് കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി
Idukki District Committee of Youth Congress lends hand to disaster land in Wayanad

വയനാട്ടിലെ ദുരന്തഭൂമിയിക്ക് കൈത്താങ്ങുമായി  യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി. മണ്ഡലം,അസംബ്ലി കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കട്ടപ്പന സെന്ററിൽ ശേഖരിച്ച വിവിധ  വസ്തുക്കളാണ് വയനാട്ടിലേക്ക് എത്തിക്കുന്നത്.

 യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  ദുരന്തംവിതച്ച വയനാട്ടിലേക്ക് വിവിധ വസ്തുക്കൾ അയക്കുന്നത്.  ഇടുക്കി ജില്ലയിലെ വിവിധ  അസംബ്ലി,മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ  ശേഖരിച്ച വസ്തുക്കൾ കട്ടപ്പനയിലെ കളക്ഷൻ സെന്ററിൽ എത്തിച്ചശേഷമാണ് വയനാട്ടിലേക്ക് എത്തിക്കുന്നത്.

 വസ്ത്രങ്ങൾ ,ചെരുപ്പുകൾ, ഭക്ഷ്യവസ്തുക്കൾ , നാപ്കിൻസുകൾ, കുടിവെള്ളം  തുടങ്ങി ആവശ്യമായ വസ്തുക്കൾ എല്ലാം  ശേഖരിച്ച് ദുരന്തഭൂമിയിലേക്ക് യാത്ര തിരിക്കാനാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഒരുങ്ങുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories