Share this Article
12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
വെബ് ടീം
posted on 07-10-2024
1 min read
BROTHER IMPRISONMENT

മലപ്പുറം: അരീക്കോട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വർഷം തടവ്. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. സഹോദരന് 19 വയസാണ്.  7 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ തുക പെൺകുട്ടിയുടെ ക്ഷേമത്തിനായി കൈമാറും.

2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2019 മുതൽ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. വയറു വേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം നൽകി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി സഹോദരനെതിരെ മൊഴി നൽകിയത്.

ഗർഭിണിയായ പെൺകുട്ടി കു‍ഞ്ഞിന് ജന്മം നൽകിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ഒടുവിലാണ് സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. മാതാവും ബന്ധുക്കളും സഹോദരനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു.

വിധി കേട്ടയുടൻ പ്രതി കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories