Share this Article
എറണാകുളം ആലുവയില്‍ തോക്കുകള്‍ പിടിച്ചെടുത്തു
Guns seized in Aluva, Ernakulam

ആലുവയിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധയിൽ നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. റിയാസ് എന്നയാളുടെ വീട്ടില്‍നിന്നാണ് തോക്കുകളും വെടിയുണ്ടകളും പിടികൂടിയത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളും 20-ൽ അധികം ടിയുണ്ടകളും പരിശോധനയിൽ കണ്ടെത്തി. തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്നാണ് വിവരം.

എട്ടു ലക്ഷത്തിലേറെ രൂപയും  പിടിച്ചെടുത്തിട്ടുണ്ട്. ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള ആളാണ് റിയാസെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളുണ്ടെന്നാണ് സൂചന. ഇയാള വിശദമായി ചോദ്യംചെയ്തുവരികയാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories